National

90 കോടി ജനങ്ങളുടെ സ്വകാര്യത അപകടത്തിലാണ്; ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ വീഴ്ചയെന്ന് ഫ്രഞ്ച് ഹാക്കര്‍

കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് വ്യാപനം കണ്ടെത്താനുള്ള ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ വീഴ്ചയെന്ന് ഫ്രഞ്ച് ഹാക്കര്‍ എലിയട്ട് ആന്‍ഡേഴ്‌സണ്‍. ആപ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ച ശേഷമാണ് എലിയട്ട് ആന്‍ഡേഴ്‌സണ്‍ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയത്. നേരത്തെ ആരോഗ്യസേതു ആപ്പില്‍ ചില സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംശയം പ്രകടിപ്പിച്ചിരുന്നു.

ഹായ് ആരോഗ്യ സേതു, ആപ്പില്‍ സുരക്ഷ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയിലെ 90 കോടി ജനങ്ങളുടെ സ്വകാര്യത അപകടത്തിലാണ്. നിങ്ങള്‍ക്ക് സ്വകാര്യമായി എന്നെ ബന്ധപ്പെടാന്‍ പറ്റുമോ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ട്വിറ്ററില്‍ ആരോഗ്യ സേതു ആപ്പിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു ഇല്ലിയട്ട് ഇക്കാര്യം വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി പറഞ്ഞത് ശരിയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഒരു സ്വകാര്യ ഓപ്പറേറ്റര്‍ക്ക് വളരെ മൃദുവായി നമ്മളെ നിരീക്ഷിക്കാന്‍ ആരോഗ്യ സേതു ആപ്പ് വഴി സാധിക്കുമെന്ന് മെയ് 2ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

കൃത്യമായ സമയത്തിനുള്ളില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ആപ്പുമായി ബന്ധപ്പെട്ട വീഴ്ചകള്‍ പരസ്യമായി വെളിപ്പെടുത്തുമെന്നും ആന്റേഴ്‌സണ്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അതേസമയം, ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു. ഉപയോക്താവിന്റെ ഡാറ്റ സൂക്ഷിക്കുന്നത് സുരക്ഷിത സര്‍വറില്‍ ആണെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിനിടെ, വിവരങ്ങള്‍ സുരക്ഷിതമാണോയെന്നറിയാന്‍ എത്തിക്കല്‍ ഹാക്കിങ് നടന്നുവെന്നും കേന്ദ്രം സമ്മതിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!