കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി മികച്ച ഫലം കാണുന്നുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പ്ലാസ്മ തെറാപ്പിയിലൂടെ രോഗം ഭേദമായ ഡല്‍ഹിയിലെ ആദ്യ രോഗി വ്യാഴാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതായും അദ്ദേഹം പറഞ്ഞു.കോവിഡ് രോഗം ഭേദമായ ആയിരത്തോളം ആളുകള്‍് ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്മ തെറാപ്പി പരീക്ഷണാടസ്ഥാനത്തില് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എല്‍എന്‍ജെപി ആശുപത്രിയില്‍ ചുരുക്കം ചില രോഗികളില്‍ ഞങ്ങള്‍ പ്ലാസ്മ തെറാപ്പി പരീക്ഷിച്ചിട്ടുണ്ട.
കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി മികച്ച ഫലം കാണുന്നു; അരവിന്ദ് കെജരിവാള്‍

