ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റും മഴയിലും കുന്ദമംഗലത്ത് നിരവധി മരങ്ങള്‍ കടപുഴകി. മരങ്ങള്‍ വീണ് നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. പിലാശ്ശരി വാഴപ്പറമ്പില്‍ കടയുടെ മുകളില്‍ മരംവീണു, കളരിക്കണ്ടിയില്‍ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി.

പിലാശ്ശേരിയില്‍ പുതുതായി ഉണ്ടാക്കിയ റോഡില്‍ മണ്ണും ചളിയും ഒലിച്ചിറങ്ങി ഗതാഗതത്തിന് തടസ്സമാവുന്ന രീതിയിലായി. കുന്ദമംഗലത്ത് ഐഐഎംകെയുടെ അടുത്ത് മരക്കൊമ്പ് വീണ് ഇലട്രിക് ലൈനിന് കേടുപാട് സംഭവിച്ചു. ചൂലാംവയലില്‍ വീടിന് മുകളില്‍ കവുങ്ങ് വീണ് കേടുപാടുകള്‍ സംഭവിച്ചു, കുന്ദമംഗലം താളിക്കുണ്ട് ചാലില്‍ മോഹന്‍ ദാസിന്റെ വീടിന് മുകളില്‍ തെങ്ങ് വീണു കേടുപാടുകൾ പറ്റി.

