Kerala Sport

അവസാന നിമിഷത്തെ തിരിച്ചുവരവ്; ത്രില്ലർ ജയവുമായി തിരുവനന്തപുരം കൊമ്പൻസ്

*തിരുവനന്തപുരം:വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‌സിയെ ഷൂട്ടൗട്ടിൽ (4–2) പരാജയപ്പെടുത്തി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിക്ക് ആവേശവിജയം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിശ്ചിതസമയം 2–2ന് സമനിലയിലായ മത്സരത്തിൽ 90-ാം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിലായിരുന്ന കൊമ്പൻസ് ഇഞ്ചുറി ടൈമിൽ തിരിച്ചടിച്ചാണ് ഷൂട്ടൗട്ടിലെത്തിയത്.

മലപ്പുറത്തിനായി അമദു സുക്കൂനയും മുഹമ്മദ് റിസ്വാനും ഗോളുകൾ നേടിയപ്പോൾ, ഇഞ്ചുറി സമയത്ത് ജോസഫ് ഗോർഡനും തടായു ഇമോസും കൊമ്പൻസിനായി ലക്ഷ്യം കണ്ടു. ഷൂട്ടൗട്ടിൽ മലപ്പുറത്തിന്റെ അബ്ദുൽ സമദിന്റെയും ലാലൻപൂയയുടെയും കിക്കുകൾ തടഞ്ഞ ഗോൾകീപ്പർ സത്യജിത്താണ് കൊമ്പൻസിന്റെ വിജയശിൽപി.

മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ നാല് പോയന്റുമായി തിരുവനന്തപുരം കൊമ്പൻസ് നാലാം സ്ഥാനത്തും രണ്ട് പോയന്റുമായി മലപ്പുറം അഞ്ചാം സ്ഥാനത്തുമാണ്.

നാലാം റൗണ്ടിൽ ഒക്ടോബർ 16ന് തിരുവനന്തപുരം കൊമ്പൻസ് ഫോഴ്‌സ കൊച്ചിയെ നേരിടും. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!