Kerala News

സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റി വെയ്ക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡിനെ തുടർന്നുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുന്നതിനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം. ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നതിന് സർക്കാർ നേരത്തേ പുറപ്പെടുവിച്ച ഉത്തരവിന് നിയമപരമായി പിൻബലമില്ലെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചതിനെ തുടർന്ന്, കേരള ഡിസാസ്റ്റർ ആൻഡ് പബ്ലിക് എമർജൻസി സ്‌പെഷ്യൽ പ്രൊവിഷൻസ് ആക്ട് അനുസരിച്ചാണ് തീരുമാനം.

ആക്ട് പ്രകാരം ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം വരെ മാറ്റിവെയക്കാൻ സർക്കാരിന് അധികാരമുണ്ട്. തുക എപ്പോൾ തിരിച്ചു നൽകുമെന്ന കാര്യം 6 മാസത്തിനു ശേഷം സർക്കാർ ബോധ്യപെടുത്തിയാൽ മതി . നേരത്തെ സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 5 മാസമെടുത്ത് കൊണ്ട് മാറ്റി വെക്കുന്ന നടപടിയ്‌ക്കെതിരെ പ്രതിപക്ഷ സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് വന്ന കോടതി വിധിയുടെ പിന്നാലെയാണ് ഓർഡിനൻസ്. കോടതി വിധിയ്‌ക്കെതിരെ അപ്പീൽ പോകേണ്ടതില്ലായെന്ന കാര്യവും യോഗത്തിൽ തീരുമാനമെടുത്തു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!