Local

മൈക്കാവ് കൊറോണബാധ സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ വീട്ടിലെ ആറുപേരുടെ പരിശോധനാഫലം നെഗറ്റീവ്.

കോടഞ്ചേരി: മൈക്കാവ് കൊറോണബാധ സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ വീട്ടിലെ രണ്ടുകുട്ടികൾ ഉൾപ്പെടെ ആറുപേരുടെ പരിശോധനാഫലം നെഗറ്റീവ്. ആറുപേരെയും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.

വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ഫലം പുറത്തു വന്നത്. ഇതോടെ ആശുപത്രിയിൽനിന്ന് ഇവരെ വീട്ടിലേക്കയച്ചു. വീട്ടിൽ കർശനനിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. ഇവരടക്കം കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ 35 ആളുകൾ നിലവിൽ നിരീക്ഷണത്തിലുണ്ട്. 525 ആളുകൾ ഇതിനോടകം നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

വിവിധ വകുപ്പുകളുടെ പ്രവർത്തനം ഡെപ്യുട്ടി കളക്ടർ സി. ബിജു വിലയിരുത്തി. കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ കർശന നിയന്ത്രണം തുടരുകയാണ്. ഗ്രാമപ്പഞ്ചായത്തിലേക്കുള്ള മുഴുവൻ പ്രവേശനറോഡുകളും പോലീസ് നിയന്ത്രണത്തിലാണ്. നിയമ ലംഘനങ്ങൾക്കെതിരേ പോലീസ് കർശനനടപടികൾ സ്വീകരിക്കുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!