കോഴിക്കോട് : കോവിഡ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ട നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ . കുഞ്ഞിന് ജന്മനാ ഹൃദയ, ശ്വാസകോശ രോഗങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞിന്റെ സംസ്ക്കാരം കോവിഡ് ചട്ടങ്ങൾ പാലിച്ച് നടത്തു. ഹൃദയാഘാതമാണ് മരണ കാരണം.
മഞ്ചേരി സ്വദേശികളുടെ മകൾ നൈഹ ഫാത്തിമയാണ് മരിച്ചത്. കുഞ്ഞിന് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താൻ ഉള്ള ശ്രമത്തിലാണെന്നും. രോഗബാധിതനായ ബന്ധു കുഞ്ഞുമായി അടുത്തിട പഴകിയിട്ടില്ലെന്ന് പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വളരെ എളുപ്പത്തിൽ രോഗം ബാധിക്കാവുന്ന വിഭാഗമാണ് കുട്ടികൾ. അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടി ചേർത്തു.
രോഗികളുടെ എണ്ണത്തിൽ ക്രമാധീതമായി സംസ്ഥാനത്ത് കുറവുണ്ടെന്നും കൃത്യമായ ഇടപെടലുകളാണ് ഇതിനു കാരണമെന്നും ജാഗ്രത തുടരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

