കുന്ദമംഗലം : വെള്ളന്നൂര്‍ ഹൈ ടെക് നഴ്സറിയുടെ പതിനഞ്ചാം വാര്‍ഷിക ഉദ്ഘാടനം ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന് പിള്ള നിര്‍വഹിച്ചു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി അധ്യക്ഷത വഹിച്ചു. വിദ്യുല്‍ ലത , ഐ.വി ചന്ദ്രന് , ചാത്ത മംഗലം ഗ്രാമപഞ്ചായത്ത് അംഗം അജീഷ് എം.കെ. , ടി. ചക്രായുധന്‍ , നാരായണന് നമ്പൂതിരി ,പി. മുകുന്ദന് , വിശ്വന്വെള്ളലശ്ശേരി സംസാരിച്ചു. അവാര്‍ഡ് ജേതാവ് ശിവാനി കൃഷ്ണയെ ചടങ്ങില്‍ ആദരിച്ചു. പരിപാടിയുടെ ഭാഗമായി 2 ലക്ഷം പച്ചക്കറിതൈകള്‍ വിതരണം ചെയ്തു.
വെള്ളന്നൂര്‍ ഹൈ ടെക് നഴ്സറിയുടെ പതിനഞ്ചാം വാര്‍ഷികം; ഗോവ ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്തു

