Kerala kerala

തൃശൂരില്‍ കാറിന്റെ ചില്ല് തകര്‍ത്ത് ഏഴ് ലക്ഷത്തോളം രൂപ കവര്‍ന്നു

തൃശൂര്‍: തൃശൂര്‍ പേരാമംഗലത്ത് കാറിന്റെ ചില്ല് തകര്‍ത്ത് ഏഴ് ലക്ഷത്തോളം രൂപ കവര്‍ന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. തൃശ്ശൂരിലെ എഎസ് ട്രേഡേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരന്‍ പേരാമംഗലം സ്വദേശി കടവി ജോര്‍ജ്ജിന്റെ വാഹനത്തില്‍ നിന്നാണ് മോഷ്ടാവ് പണം കവര്‍ന്നത്.

രാത്രി കടയടച്ചതിനുശേഷം വീട്ടിലേക്ക് വരുന്നതിനിടെ രാത്രി ഒമ്പതരയോടെ പേരാമംഗലം പള്ളിയില്‍ പ്രാര്‍ത്ഥിക്കാനായി പോയി തിരികെ വന്നപ്പോഴാണ് കാറിന്റെ ചില്ല് തകര്‍ത്ത് പണം മോഷ്ടിച്ച വിവരം ജോര്‍ജ്ജ് അറിയുന്നത്. എഎസ് ട്രേഡേഴ്‌സ് സ്ഥാപനം ഉടമ സ്ഥലത്ത് ഇല്ലാത്തതിനെ തുടര്‍ന്നാണ് ജീവനക്കാരന്‍ ജോര്‍ജ് അന്നത്തെ കളക്ഷന്‍ വീട്ടിലേക്ക് കൊണ്ടുവന്നത്.

കാറിന്റെ ഇടതു വശത്തെ ചില്ല് തകര്‍ത്താണ് മോഷ്ടാവ് പണം കവര്‍ന്നത്. സംഭവത്തില്‍ പേരാമംഗലം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മേഖലയിലെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!