Kerala kerala

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വാസുദേവന്‍ അന്തിക്കാട് അന്തരിച്ചു

തൃശൂര്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ വാസുദേവന്‍ അന്തിക്കാട് (73) അന്തരിച്ചു. അസുഖ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ മുറ്റിച്ചൂരിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സിപിഐഎം ചൂരക്കോട് തെക്ക് ബ്രാഞ്ച് അംഗമായിരുന്നു.

1980 ല്‍ പത്രാധിപസമിതിയംഗമായി കോഴിക്കോട് സര്‍വീസില്‍ പ്രവേശിച്ചു. 2009ല്‍ സീനിയര്‍ ന്യൂസ് എഡിറ്ററായി തൃശൂരില്‍ നിന്ന് വിരമിച്ചു. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, കോട്ടയം യൂണിറ്റുകളില്‍ ലേഖകനായും ന്യൂസ് എഡിറ്ററായും ജോലി ചെയ്തു. പത്രപ്രവര്‍ത്തന ഉപരി പരിശീലനത്തിന്റെ ഭാഗമായി കിഴക്കന്‍ ജര്‍മനി (ജിഡിആര്‍) സന്ദര്‍ശിച്ചു.

കെഎസ്വൈഎഫ് തൃശൂര്‍ താലൂക്ക് സെക്രട്ടറി, സിപിഐഎം അന്തിക്കാട് ലോക്കല്‍ സെക്രട്ടറി, സിപിഐ എം ദേശാഭിമാനി ലോക്കല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. റിട്ട അധ്യാപിക ഉഷാദേവിയാണ് ഭാര്യ. മക്കള്‍: സന്ദീപ്(ഫ്ളോറിഡ), സോന(ദുബായ്). മരുമക്കള്‍: ഇ എം രഞ്ജിനി (ഫ്ളോറിഡ), വിമല്‍ ബാലചന്ദ്രന്‍(ദുബായ്). വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് അന്തിക്കാടിനടുത്ത് മുറ്റിച്ചൂരിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!