National

കാമുകിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി; ബ്ലാക്ക്‌മെയില്‍ ചെയ്ത് യുവാവ് തട്ടിയെടുത്തത് രണ്ടരക്കോടി രൂപയും ആഡംബരക്കാറും; പ്രതി പിടിയില്‍

ബെംഗളൂരു: കാമുകിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് യുവാവ് തട്ടിയെടുത്തത് രണ്ടരക്കോടി രൂപയും ആഡംബരക്കാറും. ഒടുവില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുപത് വയസുള്ള യുവതിയാണ് വഞ്ചനയ്ക്ക് ഇരയായത്. പ്രതിയായ മോഹന്‍ കുമാര്‍ എന്നയാളും യുവതിയും ബോര്‍ഡിങ് സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കേ അറിയാവുന്നവരാണ്. എന്നാല്‍ പിന്നീട് വെവ്വേറെ സ്ഥലങ്ങളിലായി. ഒരുപാട് കാലത്തിന് ശേഷം ഇരുവരും വീണ്ടും കണ്ടതോടെ വീണ്ടും പരിചയം പുതുക്കുകയും, അത് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു.

യുവതിയെ വിവാഹം കഴിക്കാമെന്ന് മോഹന്‍ കുമാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് വിശ്വസിച്ച് യുവതി ഇയാള്‍ക്കൊപ്പം നിരവധി സ്ഥലങ്ങളിലേക്ക് യാത്ര പോകുകയും പതിവായിരുന്നു. അത്തരത്തിലൊരു യാത്രയ്ക്കിടെയാണ് മോഹന്‍ കുമാര്‍ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയത്. ശേഷം ഭീഷണിപ്പെടുത്താന്‍ തുടങ്ങി.

ഭീഷണിയും അപമാനവും സഹിക്കാന്‍ വയ്യാതെയായതോടെ യുവതി ആദ്യം തന്റെ മുത്തശ്ശിയുടെ അക്കൗണ്ടില്‍ നിന്ന് 1.25 കോടി രൂപ നല്‍കി. എന്നാല്‍ വീണ്ടും മോഹന്‍ കുമാര്‍ ഭീഷണി തുടരുകയായിരുന്നു. ഇതോടെ വീണ്ടും 1.32 കോടി രൂപ നല്‍കി. തുടര്‍ന്ന് ഇയാള്‍ വിലകൂടിയ വാച്ചുകളും, സ്വര്‍ണവും, ആഡംബര കാറുമെല്ലാം ആവശ്യപ്പെട്ടു. ഒടുവില്‍ സഹിക്കാന്‍ വയ്യാതെയായതോടെ യുവതി പരാതിപ്പെടുകയായിരുന്നു. കുമാറിന് ലഭിച്ച രണ്ടരകോടിയില്‍നിന്ന് 80 ലക്ഷം നിലവില്‍ കണ്ടെത്തിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!