Local

അങ്ങാടികള്‍ അണുവിമുക്തമാക്കി അഗ്നിശമന സേന

അങ്ങാടികളില്‍ അണുനശീകരണം നടത്തി നരിക്കുനി അഗ്നിശമന സേന. വിവിധ ഗ്രാമപഞ്ചായത്തുകളിലായി ദിവസേന അഞ്ചോളം അങ്ങാടികളാണ് സേന അണുവിമുക്തമാക്കുന്നത്. ആളുകള്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന ടൗണുകളിലെ ഭിത്തികള്‍, തൂണുകള്‍, കൈവരികള്‍, വിവിധ സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ തുടങ്ങിയവയിലാണ് അണുനശീകരണ ലായനി തളിക്കുന്നത്. പ്രതലങ്ങളില്‍ പറ്റിപിടിച്ചിരിക്കുന്ന കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍  സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനിയാണ് അഗ്‌നിശമന സേന തളിക്കുന്നത്. നരിക്കുനി സ്റ്റേഷന്‍ ഓഫീസര്‍ റോബി വര്‍ഗീസ്, അസി. സ്റ്റേഷന്‍ ഓഫീസര്‍ പി ഒ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.

കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ കച്ചേരിമുക്കില്‍ കൊറോണ സ്ഥിരീകരിച്ചതിന്റെ പിറ്റേദിവസമാണ് നരിക്കുനിയിലെ സേന അണുനശീകരണ പ്രവര്‍ത്തനം ആരംഭിച്ചത്. കൊടുവള്ളി നഗരസഭ, ബാലുശ്ശേരി, ഉണ്ണികുളം, കിഴക്കോത്ത്, ചേളന്നൂര്‍ ഗ്രാമപഞ്ചായത്തുകളിലായി വിവിധ സ്ഥലങ്ങളില്‍ അണുനശീകരണം നടത്തി. ബുധനാഴ്ച (1.4.2020) മടവൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലാണ് അണുനശീകകരണം നടത്തുകയെന്ന് സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!