രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇതുവരെ നിയമലംഘനത്തിന് കേരളത്തില്‍ മാത്രം 9340 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ മാത്രം 1029 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 531 വാഹനങ്ങള്‍ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആറാം ദിനം ലോക്ക്‌ഡൌണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു.
പത്തനംതിട്ടയിലും കൊല്ലത്തുമാണ് കൂടുതല്‍ കേസുകളുള്ളത്. പത്തനംതിട്ടയില്‍ 200 പേരെ അറസ്റ്റ് ചെയ്യുകയും 206 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എറണാകുളത്ത് 80 പേര്‍ക്കെതിരെയും ഇടുക്കിയില്‍ 99 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

