Local

കമ്മ്യൂണിറ്റി കിച്ചണിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്തു

കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചണിന് സാധനങ്ങള്‍ വിതരണം ചെയ്തു. സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും, വഴിയോരങ്ങളില്‍ വസിക്കുന്നവര്‍ക്കും വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി തയ്യാറാക്കുന്നതാണ് സമൂഹ അടുക്കള. കുന്ദമംഗലം ഹൈസ്‌കൂളില്‍ ഭക്ഷണം പാകംചെയ്യുന്ന സ്ഥലത്തേക്ക് അഡ്വ: ഷമീര്‍ കുന്ദമംഗലം, അസീസ് ചേരിഞ്ചാല്‍, ജസീല്‍ തുടങ്ങിയവരാണ് സാധനങ്ങള്‍ വിതരണം ചെയ്തത്.

വാര്‍ഡുകളില്‍ നിന്നും ഓരോ വാര്‍ഡില്‍ പത്തുപേരെന്ന രീതിയില്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്, ഇവര്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിക്കും. ഭക്ഷണം നിര്‍മിക്കാനാവശ്യമായ പലവ്യഞ്ജനങ്ങളും അരിയും മറ്റ് സാധനങ്ങളും ഇവര്‍ ശേഖരിക്കും. കിച്ചണിലേക്കാവശ്യമായ അരിയും പലവ്യഞ്ജനങ്ങളും സുമനസ്സുകളില്‍ നിന്നും സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ നേരത്തെ അറിയിച്ചിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!