കോഴിക്കോട് ജില്ലയില്‍ സജീവമായി സാമൂഹിക അടുക്കളകള്‍
കുടുബശ്രീ അടുക്കളകളില്‍ ഇന്നലെ വിതരണം ചെയ്തത് 20,589 ഭക്ഷണ പൊതികള്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സാമൂഹിക അടുക്കളകള്‍ സജീവമായി കൂടുതല്‍ ജനങ്ങളിലേക്ക് എത്തുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് അടുക്കളയുടെ നടത്തിപ്പ് ചുമതല. കോഴിക്കോട് ജില്ലയിലെ 70 ഗ്രാമ പഞ്ചായത്തുകള്‍, ഏഴ് മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍ എന്നിവിടങ്ങളിലായി 91 അടുക്കളയില്‍ പ്രവര്‍ത്തനവും വിതരണവും നടക്കുന്നുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി കവിത പറഞ്ഞു. ഇതില്‍ 86 അടുക്കളകള്‍ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടും മൂന്നും […]


