കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ കണ്ണൂരില്‍ സ്ത്രീക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടു കൂടിയാണ് മുഴക്കുന്ന് പഞ്ചായത്തില്‍ മാമ്പുറത്ത് സ്‌ഫോടനമുണ്ടായത്. തൊഴിലുറപ്പ് പണിക്കിടെ നാടന്‍ ബോംബ് പൊട്ടുകയായിരുന്നു. അപകടത്തില്‍ ഓമന ദയാനന്ദനാണ് പരിക്കേറ്റത്. കാലുകള്‍ക്കും വലതുകൈയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ ഇരട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ട മറ്റു സ്ത്രീകള്‍ക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

