സംസ്ഥാനത്ത് 195 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം ലഭിക്കുന്നത്. വ്യാഴാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറും
ഇതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം സ്‌പോര്‍ട്‌സ് ക്വാട്ട വഴി നിയമനം ലഭിച്ച കായിക താരങ്ങളുടെ എണ്ണം 440 ആകും.
2010-14 കാലയളവിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ നിന്നാണ് ഇപ്പോള്‍ നിയമനം. സ്‌പോട്‌സ് ക്വാട്ടയില്‍, ഒരു വര്‍ഷം 50 പേരെ വീതം അഞ്ചു വര്‍ഷം കൊണ്ട് 250 പേര്‍ക്ക് നിയമനം നല്‍കണം എന്നാണ് വ്യവസ്ഥ. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് മുടങ്ങിയിരുന്നു.
അടുത്തിടെ, കേരളത്തിനായി സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലുണ്ടായിരുന്ന 11 പേര്‍ക്ക് നേരത്തെ ജോലി ലഭിച്ചിരുന്നു.

