ഇടുക്കി: നെടുങ്കണ്ടത്ത് മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം അമൃത ഭവന് സതീഷ് കുമാര്‍ (64 ) ആണ് മരിച്ചത്. തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു സുഹൃത്തും സതീഷും മാത്രമേ ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. മറ്റ് കുടുംബാംഗങ്ങള്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുവാനായി ബാംഗ്ലൂരിലേക്ക് പോയിരുന്നു. സുഹൃത്ത് വീടിന് പുറത്തേക്ക് എത്തിയപ്പോഴാണ് സതീഷിനെ മരിച്ചുകിടക്കുന്ന നിലയില്‍ കിടക്കുന്നത് കണ്ടത്. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
ഇടുക്കിയില്‍ മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകിയ നിലയില്‍

