പത്താംമൈല്‍ പണ്ടാര പറമ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്.
ജപ്പാന് കുടിവെള്ള പദ്ധതിക്ക് പൈപ്പ് എടുത്തിട്ട് റോഡില്‍ രൂപപ്പെട്ട കിടങ്ങുകളാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നത്. അതുപോലെതന്നെ കഴിഞ്ഞ കാലവര്‍ഷത്തില്‍ റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്നു. ഇത് ചെറു വാഹനങ്ങള്‍ക്ക് യാത്ര വളരെ ബുദ്ധിമുട്ടായ അവസ്ഥയിലാണ്. റോഡില്‍ പൈപ്പിടല്‍ കഴിഞ്ഞാല്‍ ശരിയായ രീതിയില്‍ പുനര്‍നിര്‍മിക്കാത്തതാണ് ഇത്തരത്തില്‍ കിടങ്ങുകള്‍ രൂപപ്പെടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
പത്താംമൈല്‍ പണ്ടാരപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥ;നാട്ടുകാര്‍ പ്രക്ഷോപത്തിലേക്ക്

