ഐസിയു പീഡനക്കേസില്‍ തുടരന്വേഷണ ചുമതല ഉത്തരമേഖലാ ഐ.ജിക്ക്. അതിജീവിതയുടെ സമരവും അന്വേഷണ റിപ്പോര്‍ട്ട് കൈമാറാത്തതും അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫിസിന്റേതാണ് നിര്‍ദേശം. പൊലീസ് കമ്മിഷണറുടെ ഓഫിസിനു മുന്നില്‍ അനിശ്ചിതകാല സമരത്തിലാണ് അതിജീവിത. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലേ സമരം അവസാനിപ്പിക്കൂവെന്നും കമ്മിഷണര്‍ മോശമായി പെരുമാറിയെന്നും അതിജീവിത പറഞ്ഞു.
ഐസിയു പീഡനക്കേസ്; തുടരന്വേഷണ ചുമതല ഉത്തരമേഖലാ ഐ.ജിക്ക്

