Trending

പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ശബ്ദവും ദുരുപയോഗം ചെയ്ത് എഐ തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി ഓഫീസ്

ന്യൂ ഡൽഹി:  തന്റെ ചിത്രങ്ങളും ശബ്ദവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി സൈബർ തട്ടിപ്പ് നടത്തുന്നതായി കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി. വ്യാജ നിക്ഷേപ വാഗ്ദാനങ്ങളുമായി വാട്സ് ആപ്പ് , ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന തട്ടിപ്പ് വീഡിയോകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രിയങ്കയുടെ ഓഫീസ് മുന്നറിയിപ്പ് നൽകി.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പ്രിയങ്കയുടെ ഓഫീസ് അധികൃതർ ജാഗ്രതാ നിർദ്ദേശം പങ്കുവെച്ചത്. വ്യാജ വീഡിയോകള്‍ കണ്ട് ആരും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ പണം നിക്ഷേപിക്കുകയോ ചെയ്യരുതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വഞ്ചനാപരമായ പോസ്റ്റുകള്‍ കാണുന്നപക്ഷം അവ ഉടൻ റിപ്പോര്‍ട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും പൊതുജനങ്ങളോട് ഓഫീസ് അഭ്യർത്ഥിച്ചു. എഐ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് പ്രമുഖരെ ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!