കുന്ദമംഗലം; കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് കീഴില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി കല കായിക മേള സംഘടിപ്പിച്ചു. കുന്ദമംഗലം ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന പരിപാടി കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് അദ്ധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.പി.എം നവാസ്, വൈസ് പ്രസിഡന്റ കെ.പി കോയ, ക്ഷേമകാര്യ സ്റ്റാന്‍ിങ് കമ്മറ്റി ചെയര്മാന് ടി.കെ ഹിതേഷ്കുമാര്‍,

ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.വി ബൈജു, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേര്‍സണ്‍ അസ്ബിജ, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേര്‍സണ്‍ ആസിഫ റഷീദ്, കോര്‍ഡിനേറ്റര്‍ അബ്ദുള്‍ സലാം, ഒ. ഉസ്സൈന്‍, നാഷണല്‍ ട്രസ്റ്റ് ഭിന്നശേഷി മെമ്പര്‍ പി.സിക്കന്തര്‍, നൗഷാദ് തെക്കയില്‍, എം. ബാബുമോന്, ഷൈജ വളപ്പില്‍, വിനോദ് പടനിലം, ടി.കെ സീനത്ത്, എ.കെ ഷൗക്കത്തലി, ശ്രീജ, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പഞ്ചായത്തിലുള്ള നൂറ്റിയന്‍പതോളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

