നിര്‍ഭയ കേസ് പ്രതികളുടെ വധ ശിക്ഷ ് നീട്ടി. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ പ്രതികളുടെ മരണ വാറന്റ് നീട്ടി വെക്കുകയാണെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് ഉത്തരവിട്ടത്.
വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി നല്കിയ ഹര്‍ജി സുപ്രീം കോടതി തളളിയിരുന്നു. കുറ്റകൃത്യം നടന്ന സമയത്ത് താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് പവന് ഗുപ്ത ഹര്‍ജി നല്‍കിയത്.ഈ വിധിയെ ചോദ്യം ചെയ്തു കൊണ്ടാണ് പവന് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
നേരത്തെ ദയ ഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ നിര്‍ഭയക്കേസിലെ പ്രതി മുകേഷ് കുമാര്‍ സിംഗ് നല്കിയ തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു.