Local

കാരന്തൂര്‍ എഎംഎല്‍പി സ്‌കൂള്‍ മുന്‍ അധ്യാപകനും ശാഫി ആയുര്‍വേദയിലെ ഗുരുക്കളുമായിരുന്ന അബ്ദുല്‍ ബശീര്‍ മാസ്റ്റര്‍ (60) നിര്യാതനായി; മയ്യിത്ത് നിസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കോണോട്ട് ജുമുഅത്ത് മസ്ജിദില്‍

കാരന്തൂര്‍: എഎംഎല്‍പി സ്‌കൂള്‍ മുന്‍ അധ്യാപകനും ശാഫി ആയുര്‍വേദയിലെ ഗുരുക്കളുമായിരുന്ന അബ്ദുല്‍ ബശീര്‍ മാസ്റ്റര്‍ (60) നിര്യാതനായി. പിതാവ്: മര്‍ഹും മൊയ്തീന്‍. മുന്‍ കെ എ ടി എഫ് ജില്ലാ സെക്രട്ടറി ,മുസ്ലിം ലീഗ് കുരുവട്ടൂര്‍ പഞ്ചായത്ത് കൗണ്‍സിലര്‍, കോണോട്ട് ജുമാഅത്ത് പള്ളി അംഗം, എസ് വൈ എസ് എലത്തൂര്‍ മണ്ഡലം മുന്‍ സെക്രട്ടറി ,എസ് ഇ യു മണ്ഡലം മുന്‍ സെക്രട്ടറി, ചൂരക്കൊടി കളരി സംഘം പൂര്‍വവിദ്യാര്‍ഥി സംഘടന സെക്രട്ടറി, ഹജ്ജ് കേരള കമ്മിറ്റി ട്രെയിനര്‍ എന്നീ മേഘലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ഹാജറ പി, മക്കള്‍ ശഹീര്‍ കോണോട്ട് (അധ്യാപകന്‍ നന്തി ദാറുസ്സലാം എജുവില്ലേജ് കൊയിലാണ്ടി ), സഫീല്‍ കോണോട്ട്, ഫാത്വിമ ഷിറിന്‍, ഷബീഅ ജബിന്‍ (അധ്യായപക ജലാലിയ അറബിക് കോളേജ്, കുറ്റിക്കാട്ടൂര്‍). മരുമക്കള്‍: അസ്ഹര്‍ (കേരള പോലീസ് ), ജംഷീര്‍ മാസ്റ്റര്‍ പെരുമണ്ണ (അധ്യാപകന്‍ കുറ്റിച്ചിറ ജി വി എച്ച് എസ്സ്), സഹോദരങ്ങള്‍: ആലി ഗുരിക്കള്‍ ചെലവൂര്‍,നബീസ ചെലവൂര്‍,ബിച്ചീവി (കരുവ പൊയില്‍). മയ്യിത്ത് നിസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കോണോട്ട് ജുമുഅത്ത് മസ്ജിദില്‍

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!