Local

വയോധികര്‍ക്കൊപ്പം ചെറിയപെരുന്നാള്‍ ആഘോഷിച്ച് നഹാസും ഷെറിന്‍ അന്‍സയും

പെരുന്നാള്‍ അഘോഷം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ പല രീതിയില്‍ കളറാക്കിയപ്പോള്‍ ജാതിമതഭേദമന്യേ പ്രായമായവരെ ചേര്‍ത്ത് പിടിച്ച് ചെറിയപെരുന്നാള്‍ ഒരു വലിയ പെരുന്നാളാക്കി മാറ്റിയിരിക്കുകയാണ് കോഴിക്കോട് കല്ലുരുട്ടിയിലെ ഒരു കുടുംബം. അല്‍നാസ് വീട്ടില്‍ നഹാസും ഭാര്യ ഷെറിന്‍ അന്‍സയുമാണ് പ്രായമായവരെ നടത്തള്ളുന്ന കാലത്ത് അവരെ ചേര്‍ത്തുപിടിച്ചു പെരുന്നാള്‍ ആഘോഷിച്ചത്. നഹാസിന്റെയും ഷെറിന്‍സയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ പരിചയത്തിലുള്ള 60 വയസ്സ് പിന്നിട്ട വരെയാണ് ഇവര്‍ പെരുന്നാള്‍ ആഘോഷത്തിന് വീട്ടിലേക്ക് ക്ഷണിച്ചത്. നഹാസിന്റെ പിതാവ് ഖാലിദിൻ്റെ ഉമ്മ അരിപ്പ നാടി ആയിഷ ഉമ്മ ഇവരുടെ അയല്‍വാസിയായ 98 വയസ്സുകാരി ജാനകിയമ്മ, സരസു ചെറുനാകന്‍, വേലുക്കുട്ടി തുടങ്ങി 140 ആളുകളാണ് ഇവരുടെ വീട്ടില്‍ പെരുന്നാള്‍ വിരുന്നിന് എത്തിയത്. ജാതിമത ദ്രുവീകരണത്തിന്റെ കാലത്ത് ഇതെല്ലാം മറന്ന് ഇവര്‍ അല്‍ നാസ് വീട്ടില്‍ ഒത്തുകൂടിയപ്പോള്‍ അത് മറ്റുള്ളവര്‍ക്കും മാതൃകയായി. 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് നഹാസിന്റെ പിതാവ് ഖാലിദിൻ്റെ മാതാവ് ആയിഷുമ്മപരിപാടി സംഘടിപ്പിച്ചതും അല്‍നഹാസ് വീട്ടില്‍ ഒത്തുകൂടിയവര്‍ ഓര്‍ത്തെടുത്തു.വയോധികര്‍ക്കൊപ്പം രണ്ടു വയസ്സു മുതല്‍ 10 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ കൂട്ടായ്മയും അല്‍നാസ് വീട്ടില്‍ ഒത്തുചേര്‍ന്നിരുന്നു.
നഹാസിന്റെ മക്കളായ സിയാന്‍, സാമിന്‍ സാഹില്‍ എന്നിവരും ഏറെ സന്തോഷത്തോടെയാണ് വീട്ടില്‍ ഒരുക്കിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വുമായ ഒത്തുചേരലിന്റെ ഭാഗമായത്. തന്റെ പിതാവ് കല്ലുരുട്ടി ഖാലിദന്റേയും അദ്ദേഹത്തിന്റെ പിതാവ് അരിപ്പനാടിമുഹമ്മദിന്റെയും തലമുറയുള്ളവര്‍ കൂട്ടായ്മയുടെ ഭാഗമായി എത്തിയവരില്‍ ഉണ്ടായിരുന്നുവെന്ന് നഹാസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!