കേരളത്തോട് വീണ്ടും കേന്ദ്രസര്‍ക്കാറിന്റെ പകപോക്കല്‍. പ്രളയസഹായത്തില്‍ കേരളത്തിന് അധിക ധനസഹായം നല്‍കില്ലെന്നും 2018ലെ ദുരിതാശ്വാസത്തിന് നല്കിയ മൂവായിരം കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് കേരളം ഇതുവരെ നല്‍കിയിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു. അതിനാല്‍ സംസ്ഥാനം ആവശ്യപ്പെട്ട രണ്ടായിരം കോടി അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ആഭ്യന്തര മന്ത്രാലയം.
കഴിഞ്ഞ വര്‍ഷം കടുത്ത പ്രളയദുരിതം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇതില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ ഒഴിവാക്കലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കുന്നത്.
2018ലെ പ്രളയവുമായി ബന്ധപ്പെട്ട് കേന്ദ്ര ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കേരളത്തിന് 3048 കോടി രൂപ നല്‍കിയിരുന്നു . ഈ തുകയുടെ അമ്പത് ശതമാനത്തിന്റെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. എന്നാല്‍ തുക ചിലവഴിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് രണ്ടു തവണ നല്‍കിയെന്നാണ് സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ വിശദീകരണം

