പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡിന് 5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
കോഴിക്കോട് നിന്ന് പനത്തുതാഴം സി.ഡബ്ല്യു.ആര്‍.ഡി.എം ബൈപ്പാസ് വഴി എം.വി.ആര്‍ ക്യാന്‍സര്‍ സെന്‍ററിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് സഹായകരമായ ഈ റോഡ് മില്‍മയുടെ സമീപത്തു കൂടിയാണ് കടന്നുപോകുന്നത്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 52.20 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് വഴി കുന്ദമംഗലം ടൗണില്‍ ബന്ധപ്പെടാതെ കട്ടാങ്ങല്‍, മുക്കം ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.
പെരുവഴിക്കടവ് പാലവുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് കുന്ദമംഗലം ഗവണ്‍മെന്‍റ് കോളേജിലേക്കും എന്‍.ഐ.ടിയിലേക്കും കോഴിക്കോട് ഭാഗത്തു നിന്നുളള എളുപ്പമാര്‍ഗ്ഗമായി ഉപയോഗപ്പെടുത്താമെന്നും എം.എല്‍.എ പറഞ്ഞു.

