ബെംഗളൂരു: ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ടേക്കും. ബെംഗളുരു നോര്‍ത്ത് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഗൗഡ പാര്‍ട്ടി വിടാനൊരുങ്ങുന്നത്. 2014 മുതല്‍ ബാംഗ്ലൂര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു ദക്ഷിണ കന്നടയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സദാനന്ദ ഗൗഡ. ഇത്തവണ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ സദാനന്ദഗൗഡ കടുത്ത അമര്‍ഷത്തിലായിരുന്നു. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ സദാനന്ദ ഗൗഡയുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. മൈസൂരില്‍ നിന്ന് മുന്‍ രാജകുടുംബാംഗം യദുവീര്‍ വൊഡെയാര്‍ക്കെതിരെ സദാനന്ദ ഗൗഡ കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിജെപി വിട്ടേക്കും; മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും

