Trending

കാക്കാട്ട് തറവാട് നാലാം കുടുംബ സംഗമം നടത്തി

കുന്ദമംഗലം: പടനിലം കളരിക്കണ്ടി പ്രദേശത്തെ പ്രമുഖ കുടുംബമായ കാക്കാട്ട്
തറവാട് നാലാം കുടുംബ സംഗമം നടത്തി.സംഗമത്തിൽ വെച്ച് മുതിർന്ന കുടുംബാംഗങ്ങളെ
ആദരിച്ചു. കുടുംബത്തിൽ നിന്ന് സർക്കാർ ജോലി നേടിയവരെയും, വിവിധ
മത്സരപ്പരീക്ഷകളിൽ മികച്ച സ്ഥാനം നേടിയവരെയും, ബിരുദ, ബിരുദാനന്തര
കോഴ്സുകളിലും, SSLC, +2 പരീക്ഷകളിലും മികച്ച വിജയം നേടിയവരെയും
വിജയികളെയും . ഹാഫി ലുൽ ഖുർആൻ പദവി നേടിയവരെയും, മതവിദ്യാഭ്യാസ രംഗത്ത് മികച്ചവിജയം നേടിയവരെയും അനുമോദിച്ചു.കൂടാതെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചഅംഗങ്ങളെയും ആദരിച്ചു.
അഹമ്മദ് കുട്ടി ഹാജി അമ്പാട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു.സംഗമം അഹമ്മദ് കുട്ടി സഖാഫി മുട്ടാഞ്ചേരി
ഉദ്ഘാടനം ചെയ്തു. അഹമ്മദ് ഹാജി അത്തിക്കമണ്ണിൽ, ആലിക്കുട്ടി ഹാജി
ആലുതോട്ടത്തിൽ, മുഹമ്മദ് കോയ ഓണപ്പിലാക്കിൽ, മുസ്തഫ മാസ്റ്റർ, കാക്കാട്ട്
അഹമ്മദ് കുട്ടി ഹാജി, മജീദ് അണ്ടോണ, കാക്കാട്ട് മുസ്തഫ, മുഹമ്മദ് മുന്നൂറത്ത്
മീത്തൽ, എന്നിവർ സംസാരിച്ചു. കക്കാട്ട് അബ്ദുൽഖാദർ സ്വാഗതവും എ.ടി.മുമ്പ്തഫ ഹാജി നന്ദിയും
പറഞ്ഞു.സംഗമത്തോടനുബന്ധിച്ച് ഖുർആൻ ,പൊതുവിജ്ഞാനക്വിസ്മത്സരങ്ങൾകലാകായിക പരിപാടികൾ അരങ്ങേറി. കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന
പ്രസിഡൻറ് സി.കെ ആലിക്കുട്ടിയും അഷ്റഫ് കൊടുവള്ളിയും കലാ പരിപാടികൾക്ക്
നേതൃത്വം നൽകി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!