Trending

ഭിന്നശേഷി ക്കാരിയായ യുവതിയെ മാനഭംഗം ചെയ്ത പ്രതി പിടിയിൽ

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽപൊലീസ് വലയിലാക്കി. പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമനെ( 26) ആണ് പോലീസ് പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണർ എ.വിജോർജ്ജിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സി ഐ മൂസ വള്ളിക്കാടനും നോർത്ത് അസിസ്റ്റൻറ് കമ്മീഷണർ കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ്പിടികൂടിയത്.
ഓൺലൈൻ ഫുഡ് സപ്ലൈ ഡെലിവറി ബോയ് ആയി ജോലിചെയ്തുവരികയായിരുന്ന ആഷിഖ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടേമുക്കാൽ മണിയോട്കൂടി മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയായിരുന്ന യുവതിയെ പ്രലോഭിപ്പിച്ചു വീട്ടിലാക്കിത്തരാം എന്ന് പറഞ്ഞു സ്കൂട്ടറിൽ കയറ്റി തൊണ്ടയാട്, മലാപറമ്പ് , ചേവായൂർ ഭാഗങ്ങളിൽ കറങ്ങി വീണ്ടും മെഡിക്കൽകോളേജ് ഭാഗത്ത് എത്തി പിന്നീട് തൊണ്ടയാട് ആളൊഴിഞ്ഞ ബിൽഡിങ്ങിന് താഴെ കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നു.
അവിടെ ഉപേക്ഷിക്കപ്പെട്ട യുവതി റോഡരികിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജനങ്ങൾ പോലീസിനെ വിവരമറിയിക്കുകയും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു. ആ സമയം മുതൽ വിശ്രമമില്ലാതെ അന്വേഷണം നടത്തിയ പോലീസ് അവിടെ സ്ഥിതി ചെയ്ത ബാങ്കിൻറെ സിസിടിവി ഉൾപ്പെടെ ഇവർ സഞ്ചരിച്ച വഴിയെ 50ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുകയും വിവിധ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളുമായി ആശയവിനിമയം നടത്തിയതിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുകയും ചെയ്തു. കൂടാതെ സിറ്റിയിലെ വിവിധഭാഗങ്ങളിൽ സിസിടിവി ദൃശ്യത്തിൽ പതിഞ്ഞ ഫോട്ടോ കാണിച്ചു കൊടുത്തെങ്കിലും വിശദവിവരങ്ങൾ ലഭിക്കാത്തതും പെൺകുട്ടിയിൽ നിന്നും പ്രതിയെ കുറിച്ച്
യാതൊരു വിധസൂചന ലഭിക്കാത്തതും പോലീസിനെ കുഴക്കുകയുണ്ടായി. ഇത്തരത്തിൽ മുൻ കേസുകളിൽ പ്രതികളായവരെ കുറിച്ചും പോലീസ് അന്വേഷിക്കുകയുണ്ടായി.
അതിൽനിന്ന് പ്രതി മുൻപ് വടകര സ്റ്റേഷനിൽ കഞ്ചാവ് കേസിൽ ഉൾപ്പെട്ട് ജയിലിൽ കിടന്ന് ജാമ്യത്തിലിറങ്ങിയ ആളാണെന്നും മനസ്സിലാക്കുകയും എല്ലാ രീതിയിലുമുള്ള അന്വേഷണങ്ങൾ കോർത്തിണക്കി കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി സൈബർസെല്ലിന്റെ സഹായത്തോടുകൂടി പ്രതിയെ വിദഗ്ധമായി പിടികൂടുകയായിരുന്നു

അന്വേഷണ സംഘത്തിൽ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ് ,ഷാലു. എം ,ഹാദിൽ കുന്നുമ്മൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ പ്രശോഭ് ,രാജേന്ദ്രൻ മനോജ് വിനോദ്. പി, സുബിന കെ പി എന്നിവരാണ് അന്വേഷണ സംഘം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!