മടവൂര്‍ : മടവൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ലീഡേഴ്സ് മീറ്റ് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറര്‍ ഒ.കെ.ഇസ്മായില്‍ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് എ.പി.യൂസുഫ് അലി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപ നേതാവ് ഡോ : എം.കെ.മുനീര്‍ സാഹിബ് നടത്തുന്ന ഉപവാസവും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം നടത്തുന്ന ഉപവാസവും വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു.
ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.സി.റിയാസ് ഖാന് മുഖ്യ പ്രഭാഷണം നടത്തി. അന്‍വര്‍ ചക്കാലക്കല്‍, ഷറഫുദ്ദീന് അരീക്കല്‍, സലീം പുല്ലാളൂര്‍, ഷാഫി ആരാമ്പ്രം, സാലിഹ് മുട്ടാഞ്ചേരി, ഹസീബ് പുല്ലാളൂര്‍, അഡ്വ.അബ്ദുറഹിമാന്, റാസിഖ് ചോലക്കര ത്താഴം തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ പുതുക്കുടി സ്വാഗതവും ട്രഷറര്‍ അസ്ഹറുദ്ധീന് കൊട്ടക്കാവയല്‍ നന്ദിയും പറഞ്ഞു.