Local

കൊടുവള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു

കോഴിക്കോട്: കൊടുവള്ളിയില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. കിനാലൂര്‍ സ്വദേശി ജാസിര്‍, ബാലുശേരി സ്വദേശി അഭിനന്ദ് എന്നിവരാണ് മരിച്ചത്. വൈദ്യുതി പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് ബൈക്കിന് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് കൊല്ലങ്ങല്‍ ദേശീയ പാതക്ക് സമീപത്ത് വെച്ച് അപകടമുണ്ടായത്.ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനു പിന്നാലെ തീ പിടിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പൂര്‍ണമായും കത്തിയ നിലയിലായിരുന്നതിനാല്‍ സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!