കുന്ദമംഗലം: കേരള ക്ഷേത്ര സംരക്ഷണ സമിതി കുന്ദമംഗലം താലൂക്ക് വാര്‍ഷിക സമ്മേളനവും ,കുടുംബ സംഗമവും കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍നടന്നു. സംഘടനാ സംസ്ഥാന ഖജാന്‍ജി രാമസ്വാമി മുഖ്യ പ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പുഷ്‌കരാക്ഷന്‍ എ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ,ചെയര്‍മാന്‍ കെപി വസന്തരാജ് അദ്ധ്യക്ഷത വഹിച്ചു. ടി എം കുസുമകുമാരി, വിപി രാജന്‍, എസ് പ്രബോധ്കുമാര്‍, സുരേന്ദ്ര മോഹന്‍ കരുവാറ്റ , ഒടി ജയരാജന്‍ ,വി പുഷ്പലത എന്നിവര്‍ സംസാരിച്ചു.
കേരള ക്ഷേത്ര സംരക്ഷണ സമിതി കുന്ദമംഗലം താലൂക്ക് വാര്‍ഷിക സമ്മേളനവും ,കുടുംബ സംഗമവും നടന്നു
