Local

പെരുവയല്‍ ഖാദി കേന്ദ്രം; പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

പെരുവയല്‍ ഖാദി ഉത്പാദന വിപണന കേന്ദ്രത്തിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വ്വഹിച്ചു. പിടിഎ റഹീം എംഎല്‍എ അദ്ധ്യക്ഷനായി. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 63 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കലില്‍ എടക്കാട്ട് ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സൗജന്യമായി വിട്ടു നല്‍കിയ 87 സെന്റ് സ്ഥലത്താണ് ഖാദി ഉത്പാദന കേന്ദ്രം സ്ഥാപിച്ചിട്ടുളളത്. 1984 മെയ് മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ കേന്ദ്രത്തില്‍ ഇപ്പോള്‍ 25 വനിതകളാണ് ജോലി ചെയ്തുവരുന്നത്

പെരുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടിപി മാധവന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എപി റീന, ഖാദിബോര്‍ഡ് മെമ്പര്‍ സാജന്‍ തൊടുക, സ്വാഗതസംഘം ചെയര്‍മാന്‍ എംഎം പ്രസാദ് എന്നിവര്‍ സംസാരിച്ചു. പ്രോജക്ട് ഓഫീസര്‍ കെ ഷിബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ വികെ ജിതേഷ് സ്വാഗതവും വില്ലേജ് ഇന്റസ്ട്രീസ് ഓഫീസര്‍ വിനോദ് കരിമാനി നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!