Kerala kerala

ജനവാസ മേഖലയിലെത്തിയ ബേലൂര്‍ മഖ്‌നയെ തുരത്തി; വീണ്ടും കര്‍ണാടക മേഖലയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ബേലൂര്‍ മഖ്നയെ കബനി പുഴയുടെ മറുകരയിലേക്ക് തുരത്തി. മഖ്‌ന വീണ്ടും കര്‍ണാടക മേഖലയില്‍ എത്തിയതായാണ് വിവരം. പെരിക്കല്ലൂര്‍, മരക്കടവ് ഭാഗത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക വനംവകുപ്പ് സംഘങ്ങള്‍ ആനയെ നിരീക്ഷിക്കുന്നുണ്ട്.

ഇന്നലെ രാത്രിയാണ് ബൈരക്കുപ്പ വനത്തില്‍ നിന്ന് ആന പുറത്തിറങ്ങിയത്. പെരിക്കല്ലൂരില്‍ കബനി പുഴ കടന്നാണ് ആന എത്തിയത്. ആന ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതോടെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ വനംവകുപ്പ് തയ്യാറായി നില്‍ക്കുകയാണ്. ആനയെവിടെയെന്ന് കൃത്യമായി സ്പോട്ട് ചെയ്താല്‍ മാത്രമെ വനംവകുപ്പിന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!