തൃശ്ശൂര്‍: തൃശ്ശൂരില്‍ സുരേഷ് ഗോപിക്കും ടി.എന്‍ പ്രതാപനും വേണ്ടി ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വി.എസ് സുനില്‍കുമാറിനായി സോഷ്യല്‍ മീഡിയയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടു. വി എസ് സുനില്‍കുമാറിനു വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. തൃശ്ശൂര്‍ വിദ്യാര്‍ഥികള്‍ എന്ന പേരില്‍ ‘നാടിനു വേണ്ടി,നന്മയ്ക്ക് ഒരു വോട്ട്, സുനിലേട്ടന് ഒരു വോട്ട്’ എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ പ്രചാരണം തള്ളി സിപിഐ നേതൃത്വം രംഗത്തെത്തി.
ടി എന്‍ പ്രതാപന് വേണ്ടിയും വ്യാപകമായ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. വിലക്കുണ്ടായിട്ടും പുലരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ തന്നെ ടി എന്‍ പ്രതാപനുവേണ്ടി ചുവരെഴുതി.

