Kerala kerala National

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന്; കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചേക്കും; വൈകിട്ട് 3.30ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം

  • 15th October 2024
  • 0 Comments

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് 3.30ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. മഹാരാഷ്ട്രയില്‍ നവംബര്‍ 26നാണ് നിലവിലെ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. ഝാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി ജനുവരി അഞ്ചിന് അവസാനിക്കും. ഇരു സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികള്‍ കൂടി പ്രഖ്യാപിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. […]

National

ഏഴ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫലസൂചനകളില്‍ ഇന്ത്യ മുന്നണിക്ക് വന്‍ മുന്നേറ്റം

  • 13th July 2024
  • 0 Comments

ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ-എന്‍ഡിഎ സഖ്യം ആദ്യമായി നേര്‍ക്കുനേര്‍ പോരാടിയ തെരഞ്ഞെടുപ്പിലാണ് ഫലം വരുന്നത്. ബംഗാളില്‍ നാലിടത്ത് കോണ്‍ഗ്രസ്, തമിഴനാട്ടില്‍ ഒരിടത്ത് ഡിഎംകെ, ഹിമാചലില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. വോട്ടെണ്ണലില്‍ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബിഹാറിലെ റുപൗലി മണ്ഡലത്തില്‍, ജനതാദളിന്റെ (യുണൈറ്റഡ്) കലാധര്‍ പ്രസാദ് മണ്ഡല്‍ 6588 വോട്ടുകള്‍ക്ക് മുന്നിലാണ്. 2433 വോട്ടുകളുടെ […]

kerala Kerala kerala politics Politics

ആലത്തൂരില്‍ മാത്രം; ആറ്റിങ്ങലില്‍ ആര്? ഇടതിനെ കൈവിട്ട് കേരളം

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ നിന്ന് മനസിലാകുന്നത് ഇടതിനെ കൈവിട്ട് കേരളം എന്നാണ്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ട കനത്ത തിരിച്ചടിയ്ക്ക് സമാനമായി ഇത്തവണയും സംസ്ഥാനത്ത് ഒരു സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് മുന്‍തൂക്കമുള്ളത്. ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനാണ് നിലവില്‍ ഇടതുപക്ഷത്തിന് ആശ്വാസമാകുന്നത്. ആലത്തൂരില്‍ എല്‍ഡിഎഫ് നിലവില്‍ 9862 വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്. യുഡിഎഫിന്റെ രമ്യ ഹരിദാസ് നിലവില്‍ രണ്ടാം സ്ഥാനത്താണുള്ളത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ആറ്റിങ്ങല്‍ എല്‍ഡിഎഫിനൊപ്പമായിരുന്നെങ്കിലും നിലവില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി അടൂര്‍പ്രകാശാണ് ആറ്റിങ്ങലില്‍ മുന്നിലുള്ളത്.

kerala Kerala kerala politics National

തൃശൂരില്‍ സുരേഷ് ഗോപിയുടെ പടയോട്ടം; എല്‍ഡിഎഫ് ആലത്തൂരില്‍ മാത്രം; രാഹുലിന്റെ ലീഡ് ഒരു ലക്ഷം കടന്നു

കാല്‍ലക്ഷത്തിന്റെ ലീഡുമായി തൃശൂരില്‍ സുരേഷ് ഗോപിയുടെ പടയോട്ടം. തൃശൂരില്‍ സുരേഷ് ഗോപി 30,284 സീറ്റുകള്‍ക്ക് ലീഡ് ചെയ്യുന്നു. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്. ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന്‍ മാത്രമാണ് 7629 വോട്ടുമായി മുന്നിലുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 1,12,365 കടന്നു. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മുന്നിട്ട് നില്‍ക്കുന്നു. കണ്ണൂരില്‍ കെ സുധാകരന്‍ മുന്നിലാണ്. ഇടുക്കിയില്‍ ആദ്യസൂചനകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി […]

kerala Kerala kerala politics

തിരുവനന്തപുരം ആര്‍ക്കൊപ്പം? രാജീവോ, തരൂരോ?

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളം ഉറ്റ് നോക്കുന്നത് താമര വിരിയുമോ എന്നാണ്. ബിജെപിക്ക് തുടക്കത്തില്‍ തന്നെ തിരുവനന്തപുരത്തും തൃശൂരും ലീഡ് കൂടുതലാണ്. തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ വന്‍ ലീഡുയര്‍ത്തി മുന്നിലാണ്. അഞ്ചാമത്തെ റൗണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ 5000ത്തിലധികം വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്. വോട്ടെണ്ണി തുടങ്ങിയതിന് ശേഷം ഒരു സമയത്ത് പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന് ഒരു ഘട്ടത്തില്‍ പോലും ലീഡ് പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. 10 റൗണ്ട് വരെ രാജീവ് […]

kerala Kerala kerala politics National

ഡീന്‍ കുര്യാക്കോസ് കുതിക്കുന്നു; മലപ്പുറത്തും കൊല്ലത്തും എറണാകുളത്തും യുഡിഎഫ് തേരോട്ടം; എന്‍ഡിഎയും ഇന്ത്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇടുക്കിയില്‍ വിജയത്തിലേക്ക് കുതിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്. 30,000 വോട്ടുകള്‍ക്കാണ് ഡീന്‍ മുന്നിട്ട് നില്‍ക്കുന്നത്. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനും എറണാകുളത്ത് ഹൈബി ഈഡനും പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎയും ഇന്ത്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടം.

National

അടിച്ചുകയറി ഇന്ത്യ; ഒപ്പത്തിനൊപ്പം എന്‍ഡിഎയും

ന്യൂഡല്‍ഹി / തിരുവനന്തപുരം: രാജ്യം ആര് ഭരിക്കുമെന്ന ചോദ്യമുനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യാ മുന്നണിയും എന്‍ഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ആദ്യ മിനിറ്റുകളില്‍ എന്‍.ഡി.എ മുന്നേറ്റമായിരുന്നെങ്കിലും പിന്നീട് ഇത് മാറിമറിയുകയായിരുന്നു. വോട്ടെണ്ണൽ ആദ്യ 75 മിനിറ്റ് പിന്നിട്ടപ്പോൾ 255 സീറ്റിൽ ഇൻഡ്യ മുന്നേറുന്നു. 234 സീറ്റിൽ മാത്രമാണ് എൻ.ഡി.എ മുന്നേറുന്നത്. കേരളത്തിലും ദേശീയ തലത്തിലും വിവിധ മണ്ഡലങ്ങളില്‍ ലീഡ് നിലകള്‍ മാറിമറിയുകയാണ്. ഓരോ ഘട്ടം പിന്നിടുമ്പോഴും ഫലസൂചന പുറത്തുവരുമെങ്കിലും വി.വിപാറ്റുകള്‍ കൂടി എണ്ണിത്തീര്‍ന്ന ശേഷമാണ് അന്തിമഫല പ്രഖ്യാപനം ഉണ്ടാകുക.

Kerala kerala kerala politics National

300ലേക്ക് കടന്ന് എന്‍ഡിഎ; ഇന്ത്യ സഖ്യം 161; കേരളത്തില്‍ 13 ഇടത്ത് യുഡിഎഫ്; എല്‍ഡിഎഫ് 7

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് അനുകൂലം. 543 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 291 ഇടത്തും എന്‍ഡിഎയാണ് മുന്നേറുന്നത്. 161 ഇടത്ത് മാത്രമാണ് ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നത്. എക്‌സിറ്റ് പോള്‍ സര്‍വ്വേ പ്രവചനങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലാണ് എന്‍ഡിഎ കുതിപ്പ്. കേരളത്തില്‍ 13 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് 13 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, […]

kerala Kerala kerala politics National

ലോക്സഭാ തെരഞ്ഞെടുപ്പ് എന്‍ഡിഎയ്ക്ക് 157 സീറ്റുകളില്‍ ലീഡ്, ഇന്ത്യ സഖ്യം 62; കേരളത്തില്‍ പോസ്റ്റല്‍ വോട്ടില്‍ എല്‍ഡിഎഫ് മുന്നില്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതിന് പിന്നാലെ ദേശീയ തലത്തില്‍ 157 സീറ്റുകളില്‍ ലീഡുമായി എന്‍ഡിഎ. ഇന്ത്യ സഖ്യം 62 സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. കേരളത്തില്‍ പോസ്റ്റല്‍ വോട്ടില്‍ എല്‍ഡിഎഫ് മുന്നില്‍. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

kerala Kerala kerala politics

കേരളം ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ തുടങ്ങി

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാജ്യം കാത്തിരിക്കുന്ന ജനവിധി അറിയാനായി രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുന്നത്. കനത്ത സുരക്ഷാ വലയത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമുകള്‍ രാവിലെ അഞ്ചരയോടെ തുറന്നു. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ തപാല്‍ ബാലറ്റുകളും ഈ ഘട്ടത്തില്‍ എണ്ണും. അരമണിക്കൂറിനു ശേഷം സമാന്തരമായി വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങും. രാവിലെ ഒമ്പതു മണിയോടെ ആദ്യ […]

error: Protected Content !!