പാലക്കാട് ഉപതെരഞ്ഞെടുപ്പ് പോളിങ് മന്ദഗതിയില്‍
പാലക്കാട് : പാലക്കാട് ഉപ തെരഞ്ഞെടുപ്പ് പോളിങ് മന്ദഗതിയില്‍. ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല. ആദ്യ അഞ്ച് മണിക്കൂറില്‍ 30.48 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 11 മണിവരെയുള്ള കണക്കില്‍ 2021 ലെ പോളിങ് ശതമാനത്തില്‍ ഇത്തവണ എത്തിയില്ല. 2021 നെ അപേക്ഷിച്ച് 10 ശതമാനത്തിലധികം കുറവാണിത്. ഈ രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 75 ശതമാനം എന്ന പോളിങ് നിലയിലേക്ക് എത്തില്ലെന്ന് പാര്‍ട്ടികളില്‍ ആശങ്കയുണ്ട്. മണ്ഡലത്തില്‍ വോട്ടിങ് സമാധാനപരമാണ്. ഇരട്ടവോട്ട് സിപിഎം ഉയര്‍ത്തിയെങ്കിലും […]









