Kerala

നടന്‍ കൊല്ലം തുളസിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസ്; പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: നടന്‍ കൊല്ലം തുളസിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ അച്ഛനെയും മകനെയുമാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സന്തോഷ് കുമാര്‍, ദീപക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ജി കാപിറ്റല്‍ എന്ന സ്വകാര്യ കമ്പനിയുടെ മറവിലായിരുന്നു ഇവര്‍ നിരവധി പേരെ കബളിപ്പിച്ചു പണം തട്ടിയത്. ഇക്കൂട്ടത്തിലാണ് കൊല്ലം തുളസിക്ക് 20 ലക്ഷം രൂപ നഷ്ടമായത്. ആദ്യം രണ്ടു ലക്ഷം രൂപയായിരുന്നു നല്‍കിയത്. ഇത് നാലു ലക്ഷം രൂപയായി തിരിച്ചുനല്‍കി. പിന്നീട് നാലു ലക്ഷം നല്‍കിയപ്പോള്‍ എട്ടു ലക്ഷം തിരിച്ചുനല്‍കുകയും ചെയ്തു. ഇതോടെ 20 ലക്ഷം നല്‍കിയെങ്കിലും പിന്നീട് ഒന്നും തിരിച്ചു ലഭിച്ചില്ല.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കേസിനു പിന്നാലെ പ്രതികള്‍ രണ്ടു വര്‍ഷത്തോളമായി ഒളിവിലായിരുന്നു. ഡല്‍ഹിയില്‍ ഉള്‍പ്പെടെ ഒളിവില്‍ കഴിയുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!