ജെഎന്‍യുവിലും മറ്റുമായി സംഘപരിവാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായി സംസ്ഥാന വ്യാപകമായി ചെവ്വാഴ്ച പഠിപ്പു മുടക്കുമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ക്യാമ്പസിന് പുറത്ത് നിന്ന് ഉള്‍പ്പെടെയുള്ള എ.ബി.വി.പി- ആര്‍.എസ്.എസ് ഗുണ്ടാസംഘം വിദ്യാര്‍ഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്ത് എതിര്‍ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നയം ജനാധിപത്യവിരുദ്ധവും പ്രാകൃതവുമാണെന്നും പ്രസ്താവനിയില്‍ പറഞ്ഞു.
ഭരണകൂട ഒത്താശയോട് കൂടി നടക്കുന്ന ഈ അക്രമത്തിനെതിരെ പ്രബുദ്ധരായ വിദ്യാര്‍ത്ഥി സമൂഹം പോരാട്ടത്തിന് ഇറങ്ങണമെന്നും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായള്ള സമരങ്ങളുടെ ഭാഗമാകണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി. കബീറും സെക്രട്ടറി ജെ. അരുണ്‍ ബാബുവും അഭ്യര്‍ത്ഥിച്ചു.

