പെരിങ്ങൊളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌ക്കിമിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു. കുന്നമംഗലം ഈസ്റ്റ് എ. യു. പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ചു ഗാന്ധി സ്മൃതി പരിപാടികള്‍ നടത്തി.
സമാപന സമ്മേളനം പെരുവയല്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശറഫുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘ ചെയര്‍മാന്‍ വാര്‍ഡ് മെമ്പര്‍ ഷംജിത് അധ്യക്ഷം വഹിച്ചു. എ യു പി സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ബനീഷ്, പെരിങ്ങൊളം ഹയര്‍ സെക്കന്ററി പി ടി എ പ്രസിഡന്റ് ആര്‍. വി. ജാഫര്‍, പ്രിന്‍സിപ്പല്‍ പി അജിത, എസ് എം സി ചെയര്‍മാന്‍ ശബരീശന്‍, ഹെഡ്മിസ്ട്രസ് എ സി ഗീത, വി സി സേതുമാധവന്‍, മുഹമ്മദ് ഹാഷിര്‍ എന്നിവര്‍ സംസാരിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ യു കെ അനില്‍കുമാര്‍ ക്യാമ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വോളണ്ടിയര്‍മാര്‍ ക്യാമ്പ് അനുഭവങ്ങള്‍ പങ്കു വെച്ചു.

