വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമവും രാജ്യത്തെ തകര്‍ക്കുന്ന പൗരത്വബില്ലിന്റെയും പഞ്ചാത്തലത്തില്‍ കോണ്‍ഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി പി.എം അബ്ദുറഹ്മാന് ഉദ്ഘാടനെ ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. ധനീഷ് ലാല്‍, വിനോദ് പടനിലം, രാജ്മോഹന്‍, ടി.കെ ഹിതേഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജി മുപ്രമ്മല്‍, പ്രബീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
‘മാനിഷാദാ’ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

