കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കടവ് പാണ്ടിവയല്‍ റോഡ് പ്രവൃത്തിക്ക് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 39 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
നേരത്തെ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും 41 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയറമണ്ണില്‍ കടവ് പാലവുമായാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ല്‍ ഉള്‍പ്പെട്ട ഈ റോഡിനെ ബന്ധിപ്പിക്കുന്നത്.
ചെത്തുകടവ് കുരിക്കത്തൂര്‍ റോഡിലേക്ക് എത്തിച്ചേരുന്ന ഈ റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ പെരുവയല്‍ ഭാഗത്തുളളവര്‍ക്ക് ചെത്തുകടവ്, മുക്കം ഭാഗങ്ങളിലേക്കുള്ള എളുപ്പ വഴിയായി ഈ റോഡ് മാറും. മിനി ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റിന് സമീപത്തുകൂടിയാണ് ഈ റോഡ് കടന്നുപോവുന്നത്.

