News

ഓട്ടോ ഡ്രൈവറെ ആദരിച്ചു

കുന്നമംഗലം: റോഡില്‍ നിന്ന് കളഞ്ഞ് കിട്ടിയ പണവും സ്വര്‍ണവും മറ്റു രേഖകളുമടങ്ങിയ പേഴ്‌സ് ഡ്രൈവിങ്ങ് ലൈസന്‍സിലെ വിലാസം നോക്കി ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് കുന്നമംഗലത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് അഭിമാനമായ കോട്ടാം പറമ്പ് കിഴക്കേ ചാലില്‍ കെ പി സിദ്ദിഖിനെ സൂര്യ റസിഡന്റ്‌സ് അസോസിയേഷന്‍ അര്‍ധ വാര്‍ഷിക സമ്മേളനത്തില്‍ ആദരിച്ചു.

സൂര്യ കുടുംബത്തിലെ നെല്ലിക്കല്‍ സുധീഷിന്റെ പേഴ്‌സായിരുന്നു യാത്രക്കിടെ നഷ്ടപ്പെട്ടത്. ചടങ്ങില്‍ അധ്യക്ഷനായിരുന്ന പി രവീന്ദ്രനാഥന്‍ സിദ്ദിഖിനെ പൊന്നാടയണിയിച്ചു. എം കെ സുഭാഷ് മെമന്റൊ കൈമാറി. സി വി ഗോപാലകൃഷ്ണന്‍, എം സി സവിനേഷ് എന്നിവര്‍ സംസാരിച്ചു. കെ സി സിദ്ദിഖ് സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു. സൂര്യ സെക്രട്ടറി പി അനീഷ് കുമാര്‍ സ്വാഗതവും സോപാനം ബാബുരാജ് നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!