International

കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനം നിര്‍ത്തിവച്ച ഇന്ത്യയുടെ നടപടി പിന്‍വലിച്ചതായി സൂചന

കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനം നിര്‍ത്തിവച്ചന്ന അറിയിപ്പ് ഇന്ത്യയുടെ നടപടി, വിസ അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്കായി ഇന്ത്യ നിയോഗിച്ച ഏജന്‍സി പിന്‍വലിച്ചതായാണ് സൂചന. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ നല്‍കുന്നത് നിര്‍ത്തിവച്ചെന്നായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വിസ നിര്‍ത്തിവച്ച നടപടി ഇന്ത്യ അറിയിച്ചത്. വിസ അപേക്ഷ പോര്‍ട്ടലായ ബി.എല്‍.എസിലൂടെയാണ് സേവനങ്ങള്‍ നിര്‍ത്തുന്ന വിവരം അറിയിച്ചത്.
ഹര്‍ദീപ് സിങ് നിജജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടയാണ് നടപടികൾ

നിജജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണെന്ന ഗുരുതരമായ ആരോപണം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചിരുന്നു. യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍, ഗൗരവമായ ആരോപണമാണ് കാനഡ ഉയര്‍ത്തിയതെന്നും, അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം മറ്റൊരു ഖലിസ്ഥാന്‍ ഭീകരന്‍ കൂടി ഇന്ന് കാനഡയില്‍ കൊല്ലപ്പെട്ടു. ഖാലിസ്ഥാന്‍ ഭീകരനും ഗുണ്ടാനേതാവുമായ സുഖ് ദൂനെകെ എന്ന സുഖ്ദൂല്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. കാനഡയിലെ വിന്നിപെഗില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!