Kerala News

സെക്രട്ടേറിയറ്റ് തമ്പുരാന്‍കോട്ടയായി തുടരുന്നു;വിമർശനം മന്ത്രി ഉൾപ്പെടെ വേദിയിലിരിക്കുമ്പോൾ

സംസ്ഥാനത്ത് സാമൂഹ്യനീതി തുല്യമായി കൈവന്നിട്ടില്ലെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ.മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കുമ്പോഴാണ് സ്വാമി സച്ചിദാനന്ദയുടെ വിമര്‍ശനം.വര്‍ക്കല ശിവഗിരി മഠത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയായി തുടരുന്നു എന്നും അദ്ദേ​ഹം വിമർശിച്ചു.
കേരളത്തിലെ സെക്രട്ടേറിയറ്റിനെക്കുറിച്ച് ഗുരു നിത്യചൈതന്യ യതി പറഞ്ഞു തമ്പുരാന്‍ കോട്ടയാണെന്ന്. ആ തമ്പുരാന്‍ കോട്ടയ്ക്ക് ഇന്നും കാര്യമായ വിള്ളലൊന്നും വന്നിട്ടില്ല. അതു തമ്പുരാന്‍ കോട്ടയായി ഇപ്പോഴും നില്‍ക്കുകയാണ്.
കേരളത്തില്‍ കഴിഞ്ഞുപോയ മന്ത്രിസഭകള്‍, അത് ഇകെ നായനാരുടേയും കെ കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടേയും അച്യുതാനന്ദന്റേയുമൊക്കെ വന്ന് ഇപ്പോഴത്തെ മന്ത്രിസഭയില്‍ നില്‍ക്കുകയാണ്. ദൈവദശകം പ്രാര്‍ത്ഥനാഗാനമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശിവഗിരിയിലെ സന്യാസിമാര്‍ ഈ മന്ത്രിസഭകള്‍ക്കെല്ലാം നിവേദനം നല്‍കിയതാണെന്നും സച്ചിദാനന്ദ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!