Local

അവധി കഴിയാൻ രണ്ടു ദിവസം ബാക്കി ; കോഴിക്കോട് സൈനികനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

അവധി കഴിഞ്ഞ് മടങ്ങാൻ രണ്ടു ദിവസം ബാക്കി നിക്കേ കോഴിക്കോട് സൈനികനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെ കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപമാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മായനാട് സ്വദേശി അഭിജിത്ത് (27) ആണ് മരണപെട്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ജോലിക്കിടെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു അഭിജിത്ത്. അവധി കഴിഞ്ഞ് മടങ്ങാൻ രണ്ടു ദിവസം ബാക്കി നിൽക്കെയാണ് അഭിജിത്തിനെ കാണാതായത്. തുടർന്ന് രണ്ട് ദിവസം മുമ്പ് കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. തു‍ടർന്നുള്ള അന്വേഷണത്തിൽ ഇയാളുടെ ബൈക്ക് ഉപേക്ഷിച്ച നിലയിൽ ഭട്ട് റോഡിൽ നിന്ന് കണ്ടെത്തിയിടരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!