കോഴിക്കോട്: കോഴികോട് ഈസ്റ്റ് ഹില്ലിൽ എംഡ്എംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് താലൂക്കിൽ കച്ചേരി വില്ലേജിൽ കണിയാംകണ്ടി പറമ്പ് ഗോകുലം വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ അരുൺ പി.വിയെയാണ് പൊലീസ് പിടികൂടിയത്.
ഇയാളുടെ കൈവശത്തു നിന്നും 8.4325 ഗ്രാം എംഡിഎംഎയും പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ റിമേഷ് കെ.എൻനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അരുണിനെ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് ഹില്ലിലെ ഫ്ലാറ്റിൽവച്ചാണ് എക്സൈസ് ഇയാളെ അറസ്റ്റ് ചെയ്തത്. അരുണിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

