അരിക്കൊമ്പൻ ദൗത്യം പ്രതിസന്ധിയിൽ. അരിക്കൊമ്പൻ എവിടെയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു. 12 മണിക്കുള്ളിൽ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ നാളത്തേക്ക് മാറ്റിയേക്കുമെന്ന് വനവകുപ്പ് വ്യക്തമാക്കുന്നു.
നിലവിലെ സാഹചര്യം അനുസരിച്ച് കാലാവസ്ഥ പ്രതികൂലമായതിനാൽ മയക്ക് വെടി വെക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ട് ഉണ്ട്. ഉച്ച വെയിലിൽ ആനയെ മയക്ക് വെടി വെയ്ക്കുകയാണെങ്കിൽ വിപരീത ഫലമാണ് ഉണ്ടാകുകയെന്നും വിവരമുണ്ട്.

