Kerala

അനധികൃത സ്വത്ത് സമ്പാദനം : ആര്‍ടിഒ ഷീബയ്‌ക്കെതിരേ വിജിലന്‍സ് കേസ്

കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പേരില്‍ കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ ടി ഒയ്‌ക്കെതിരേ വിജിലന്‍സ് കേസെടുത്തു. കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ ടി ഒ എ സി ഷീബയ്‌ക്കെതിരേയാണ് കേസെടുത്തത്. ഇവരുടെ മട്ടന്നൂരിലെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും വിജിലന്‍സ് പരിശോധനയ്‌ക്കെത്തിയതിനു പിന്നാലെയാണ് കേസെടുത്തത്. പരിശോനയില്‍ സ്വര്‍ണവും 80 ഓളം രേഖകളും പിടിച്ചെടുത്തിരുന്നു.

കണ്ണൂര്‍ വിജിലന്‍സിനെ അറിയിക്കാതെ കോഴിക്കോട് വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്. സ്‌പെഷ്യല്‍ സെല്‍ എസ്.പി കെ.പി അബ്ദുല്‍ റസാഖിന്‍റെ നേതൃത്വത്തില്‍ ഡി വൈ എസ് പി ശ്രീകുമാറും സംഘവുമാണ് ഇന്നലെ പകല്‍ മുഴുവന്‍ പരിശോധന നടത്തിയത്.

വെളിയാംപറമ്പിലെ ഷീബയുടെ മകളുടെ വീട്, മുമ്പ് ഷീബ താമസിച്ച മലക്ക് താഴെയിലെ വീട്, ഇവരുടെ ഭര്‍ത്താവിന്‍റെ ഉടമസ്ഥതയിലുള്ള ചാവശേരിയിലെ ഹോളോ ബ്രിക്‌സ് സ്ഥാപനം, മട്ടന്നൂര്‍ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

പത്തര പവന്‍ സ്വര്‍ണാഭരണങ്ങളും വിവിധ സ്ഥലങ്ങളുടെയും ബാങ്കിലെ എഫ്.ഡി ഡെപ്പോസിറ്റിന്‍റെയും രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഷീബക്കെതിരേ നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് അതീവ രഹസ്യമായാണ് വിജിലന്‍സ് സംഘം സ്ഥലത്തെത്തിയത്. ഈ സമയം കണ്ണൂരിലെ ഓഫിസിലായിരുന്നു ഷീബ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!